University of Calicut

13 August 2020

 വീട്ടിൽ ഒരു വിദ്യാലയം

( Home-schooling programe for children with intellectual Disabilities-CDMRP)

Concept note

കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പും കാലിക്കറ്റ് യൂണിവേഴ്സിറ്റി മനശാസ്ത്ര വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് CDMRP. ഈ ലോക്‌ഡോൺ കാലത്ത് ഭിന്നശേഷികരായ കുട്ടികളുടെ തുടർപരിശീലനം ഉറപ്പുവരുത്തുന്നതിനുവേണ്ടി CDMRP പദ്ധതിക്കുകിഴിൽ വീട്ടിൽ ഒരു വിദ്യാലയം എന്ന പേരില് വെത്യസ്തമായ പരിശീലന പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികൾക്ക് പഠന പരിശീലന പ്രവർത്തനങ്ങളും തെറാപ്പ്യൂട്ടിക് ഇടപെടലുകളും സുഖകരമാക്കാൻ വേണ്ടി NIEPID സിക്കന്ത്രാബാദിന്റെ സഹായത്തോടുകൂടി CDMRP മുഖേന ബുദ്ധിപരമായ വൈകല്യമുള്ളവർക്ക് സൗജന്യമായി TEACHING LEARNING MATERIAL (TLM kits) വിതരണം ചെയ്യുന്നു. ആദ്യഘട്ടത്തിൽ അപേക്ഷിച്ച 1300 ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികൾക്ക് ഇൗ കിറ്റുകൾ വിതരണം ചെയുവൻ സജാമയിരികുന്നൂ.

കുട്ടികളുടെ പ്രായം, വൈകല്യ അവസ്ഥ എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയ നാലുതരം TLM കിറ്റുകളാണ് വിതരണത്തിന് തയാറായിരിക്കുന്നു. ഓരോ കിറ്റിലും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വീടുകളിൽ നിന്ന് പരിശീലനം നൽകാൻ ആവശ്യമായ 22 ഓളം പഠന പരിശീലന സഹായ ഉപകരണങ്ങൾ ആണ് ഉള്ളത്. ഇവ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക് കായികക്ഷമത, സംസാരഭാഷ കഴിൽ, ശ്രദ്ധയും ഏകാഗ്രതയും, ആശയം വികസനം, ഫംഗ്ഷണൽ അക്കാദമിക്, പ്രായോഗിക സാമൂഹിക കഴിവുകൾ, പ്രാഗ്മാറ്റിക് സോഷ്യൽ കഴിവുകൾ തുടങ്ങിയവ വ്യത്യസ്ത കഴിവുകൾ വികസിപ്പിക്കണവ്യശമായ ഉപകരണങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്. മുതിർന്ന കുട്ടികൾക്കുള്ള കിറ്റിൽ മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, വാച്ച് മുതലായവായും ഉൾപ്പെടിത്തിയിടുണ്ട്.

അതോടൊപ്പം NIEPID സിക്കന്ത്രാബാദ് ഉം CDMRPയും ചേർന്ന് രക്ഷിതാക്കൾക്കായി തയ്യാറാക്കിയ പന്ത്രണ്ടോളം പരിശീലന മാർഗരേഖയും ഇതോടൊപ്പം നൽകുന്നു. Teaching Learning Materials സഹായത്തോടുകൂടി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനു വേണ്ടി രക്ഷിതാക്കൾക്കായി നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ ക്ലാസുകൾ CDMRP തെറാപ്പിസ്റ്റുകൾ തയ്യാറാക്കി നൽകും. NIEPID സെക്കന്ദരാബാദ് റ്റെ ADIP പദ്ധതിയുമായി സഹകരിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

ലോക്കഡൗൺ കാലയളവിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും കരുതലും ഉറപ്പുവരുത്തുവാനായി റീഹാബിലിറ്റേഷൻ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലാ സാമൂഹ്യ നീതി വകുപ്പുകളുടെ നേത്രത്തിൽ CDMRP നടപ്പിലാക്കിവരുന്ന ടെലി റീഹാബിലിറ്റേഷൻ പരിപാടിയ്ക്ക് രക്ഷിതാക്കൽകിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ് , സ്പെഷ്യൽ എഡ്യുക്കേറ്റേർസ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് , ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ് നിലവിലെ ടെലി- റിഹാബ് ടീം. കോവിഡ്‌-19 മൂലം സംസ്ഥാനത്തെ ഡിസബിലിറ്റി ക്ലിനിക്കുകൾ അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ നിർത്തവെക്കേണ്ടിവന്നപ്പോൾ ആശങ്കയിലായ ഒട്ടേറെ രക്ഷിതാക്കൾക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതി.

ടെലി റീഹാബിലേഷൻ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് തെറാപ്പി പരിശീലന പ്രവർത്തനങ്ങൾ വീട്ടിൽ തന്നെ നൽക്കുന്നതിനാവശ്യമായ അടിസ്ഥാനപരമായ വിവിധ പരിശീലന മാർഗരേഖകളും കൂടാതെ ഹോം പ്രോഗ്രാമിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി 50 ലേറെ പരിശീലന വീഡിയോകളും CDMRP ഈ കാലയളവിൽ തയ്യാറാക്കി രക്ഷിതാക്കൾക് നൽകിവരുന്നു. സംസ്ഥാന സർക്കാരിൻറെ വിദ്യാഭ്യാസ വകുപ്പിൻറെ സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ പൊതു വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത് CDMRP തയ്യാറാക്കിയ ഈ പരിശീലന വീഡിയോകളാണ്

ഭിന്നശേഷി കുട്ടികളുടെ പരിചരണത്തിനായി CDMRP തയ്യാറാക്കിയ രക്ഷിതാക്കൾക്കുള്ള മാർഗ്ഗരേഖ UNESCO ഔദ്യോഗികമായി അംഗീകരിച് ഏഴുഭാഷകളിൽ പ്രസ്‌തികരിച്ചിടുണ്ട്. അതോടപ്പം രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൗമാരപ്രായക്കാരായ ഭിന്നശേഷി പെൺകുട്ടികൾക്കായി ഓൺലൈൻ ലൈഫ് സ്‌കിൽ ട്രെയിനിങ് പ്രോഗ്രാമ്മും പഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ പരിശീലനവും വിജയകരമായി ഇതോടൊപ്പം നടന്നു വരുന്നു.

ഭിന്നശേഷി രംഗത്തു ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ പദ്ധതികൾ കൊണ്ടുവരികയും വിവിധ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്ത CDMRPയുടെ പ്രവർത്തന മികവും സാമൂഹ്യനീതി വകുപ്പിന്റെ പൂർണ്ണ പിന്തുണയുമാണ് ഈ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോവാൻ സഹായകമായത്.

----------------------

 

ആവശ്യമായ ട്രെയിനിംഗ്  മാർഗരേഖകൾ, ബുക്ക്സ്  എന്നിവ ഡൌൺലോഡ്  ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.